കൊലക്കേസ് പ്രതിയുടെ വിചാരണ ജയിലിൽ പാർപ്പിച്ചുതന്നെ നടത്തണമെന്ന് കോടതി..

police-case-thrissur

തൃശ്ശൂർ: 2018 സെപ്റ്റംബർ 24-നാണ് സംഭവം നടന്നത്. ഭാര്യയെ വെട്ടിക്കൊലപ്പെടുത്താൻ പ്രതി ശ്രമിച്ചപ്പോൾ പ്രാണരക്ഷാർത്ഥം കായൽ റോഡിലുള്ള കലേഷിന്റെ വീട്ടിലേക്ക് ഭാര്യ ഓടിക്കയറിയറുക യായിരുന്നു. ഭാര്യയെ ഇറക്കിവിടണ മെന്നാവശ്യപ്പെട്ട് വീടിനു മുൻപിൽ ബഹളമുണ്ടാക്കിയപ്പോൾ അത് ചോദ്യം ചെയ്ത കലേഷിനെ വാളുകൊണ്ട് വെട്ടി കൊലപ്പെടുത്തി. യുവതിയുടെ ഭർത്താവ് അരിമ്പൂർ കായൽറോഡ് മുട്ടിശ്ശേരി കൊച്ചുമോന്റെ മകൻ രതീഷിന്റെ (കുട്ടൻ) അറസ്റ്റിലായ അന്നു മുതൽ വിയ്യൂർ ജയിലിൽ റിമാൻഡിലാണ്.

നിരവധി തവണ ജാമ്യാപേക്ഷ നൽകിയെങ്കിലും കോടതി തള്ളി. യുവാവിനെ കൊലപ്പെടുത്തിയ കേസിൽ പ്രധാന സാക്ഷികൂടിയായ യുവതിക്ക് പ്രതി ജാമ്യത്തിലിറങ്ങുന്നത് ഭീഷണിയാകുമെന്നുള്ള ജില്ലാ പബ്ലിക് പ്രോസിക്യൂട്ടർ കെ.ഡി. ബാബുവിന്റെ വാദം കണക്കിലെടുത്താണ് ജാമ്യാപേക്ഷ തള്ളിയത്. പ്രതിയെ ജയിലിൽ പാർപ്പിച്ചു കൊണ്ടു തന്നെ വിചാരണ പൂർത്തിയാക്കണമെന്നും കോടതി ഉത്തരവ് പുറപ്പെടുവിച്ചു.