ചാവക്കാട് – പൊന്നാനി റൂട്ടിൽ സ്വകാര്യ ബസ് സർവീസ് ഇന്ന് മുതൽ…

Thrissur_vartha_district_news_malayalam_private_bus

ചാവക്കാട്: ലോക്ഡൗണിനെ തുടർന്ന് നിർത്തിവെച്ച ചാവക്കാട് – പൊന്നാനി റൂട്ടിലെ സ്വകാര്യ ബസ് സർവീസ് ഇന്ന് (ബുധനാഴ്‌ച) പുനരാരംഭിക്കും. പൂർണമായും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും സർവീസെന്ന് ഓൾ കേരള ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ ജില്ലാ ജനറൽ സെക്രട്ടറി കെ.കെ. സേതുമാധവൻ, ചാവക്കാട് യൂണിറ്റ് ഭാരവാഹികളായ കെ. സലീൽകുമാർ, മുഹമ്മദ് യൂസഫ്, കെ.വി. മുനീർ, ഷഹീബ്, മുസ്തഫ എന്നിവർ പറഞ്ഞു.