
ചാവക്കാട് – പൊന്നാനി ദേശീയ പാതയില്‍ അകലാട് നിര്‍ത്തിയിട്ട ലോറിക്ക് പുറകില്‍ ബൈക്കിടിച്ച് യുവാവ് മരിച്ചു. തിങ്കളാഴ്ച പുലര്‍ച്ചെ 12.30 ഓടെ അകലാട് മുഹിയദ്ധീന്‍ പള്ളിക്കു സമീപം വെച്ചാണ് അപകടം ഉണ്ടായത്. കോട്ടക്കല്‍ ഇന്ത്യന്നൂര്‍, കോട്ടൂര്‍ സ്വദേശി തെക്കിനേടത്ത് സുബ്രഹ്മണ്യന്റെ മകന് സുജിത് (27) ആണ് മരിച്ചത്. സുജിത് സഞ്ചരിച്ചിരുന്ന ബൈക്ക് നിര്‍ത്തിയിട്ട ലോറിക്ക് പിറകില്‍ ഇടിച്ചാണ് അപകടമുണ്ടായത്. അപകടം നടന്നയുടനെ സുജിതിനെ മുതുവട്ടൂര്‍ രാജാ ആശുപത്രിയിലെത്തി ച്ചെങ്കിലും മരണം സംഭവിച്ചു.