മദ്യപിക്കുന്നതിനിടയിലുണ്ടായ തർക്കത്തെ തുടർന്ന് യുവാവിനെ കുത്തിക്കൊലപ്പെടുത്തി…

ഇരിങ്ങാലക്കുട പടിയൂരിൽ മദ്യപിക്കുന്നതിനിടയിലുണ്ടായ തർക്കത്തെ തുടർന്ന് യുവാവിനെ കുത്തിക്കൊലപ്പെടുത്തി. കാറളം താണിശ്ശേരി സ്വദേശി കൂത്തുപാലയ്ക്കല്‍ ശരത് (39) ആണ് മരിച്ചത്. പടിയൂർ കാക്കാതിരുത്തിയി ലാണ് സംഭവം. മദ്യപിക്കുന്നതിനിടയി ലുണ്ടായ വാക്ക് തർക്കം ആണ് കൊലപാതകത്തിലെത്തിയത്. സംഭവത്തിൽ രണ്ട് പ്രതികളെ കാട്ടൂര്‍ പോലീസ് കസ്റ്റഡിയിലെടുത്തു.