
കാഞ്ഞങ്ങാട്: തീവണ്ടിയിൽ നിന്ന് തെറിച്ച് വീണ് യുവാവ് മരിച്ചു. ആലത്തൂർ വടക്കൻഞ്ചേരിയിലെ ജോയി ജോസഫിൻ്റെ മകൻ ഷിജോ ജോയി (33) ആണ് മരിച്ചത്. മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ നഴ്സായ ഷിജോ മുംബൈയിൽ നിന്ന് നാട്ടിലേക്ക് വരുന്നതിനിടയിൽ കാഞ്ഞങ്ങാട് ഇഖ്ബാൽ ഗെയിറ്റിനു സമീപത്ത് വെച്ച് ആയിരുന്നു അപകടം.
തീവണ്ടിയിൽ നിന്ന് ഒരാൾ വിഴുന്നത് ശ്രദ്ധയിൽപ്പെട്ട മറ്റ് യാത്രക്കാർ ഹോസ്ദുർഗ് പോലീസിനെ വിവരമറിഞ്ഞച്ചതിനെ തുടർന്ന് ആംബുലൻസ് എത്തി ജില്ലാശുപത്രിയിൽ എത്തിച്ചുയെങ്കിലും മരണപ്പെട്ടിരുന്നു. നേത്രാവതി എക്സ്പ്രസിൻ്റെ വാതിൽപ്പടിയിൽ നിന്നും അബദ്ധത്തിൽ തെറിച്ചു വീഴുകയായിരുന്നു എന്ന് സംശയിക്കുന്നു. അവിവാഹിതനാണ്. വിവരമറിഞ്ഞ് ബന്ധുക്കൾ കാഞ്ഞങ്ങാട്ടെക്ക് പുറപ്പെട്ടിട്ടുണ്ട്.