പുറനാട്ടുകര ശ്രീരാമകൃഷ്ണ ഗുരുകുല വിദ്യാമന്ദിരത്തിലെ വിദ്യാർത്ഥികൾക്ക് പഠനസഹായവുമായി അടാട്ട് പഞ്ചായത്ത് NRI’S അസോസിയേഷൻ UAE..

പുറനാട്ടുകര ശ്രീരാമകൃഷ്ണ ഗുരുകുല വിദ്യാമന്ദിരത്തിലെ വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസ സഹായവുമായി അടാട്ട് പഞ്ചായത്ത് NRI’S അസോസിയേഷൻ UAE . വിദ്യാഭ്യാസ കാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി പുറനാട്ടുകര ശ്രീ രാമകൃഷ്ണ ഗുരുകുല വിദ്യാമന്ദിരത്തിൽ ഓൺലൈൻ പഠനത്തിന് മൊബൈൽ ഫോൺ സൗകര്യമില്ലാത്ത സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന 8 വിദ്യാർത്ഥികൾക്ക് അപ്ന (അടാട്ട് പഞ്ചായത്ത് NRI’S അസോസിയേഷൻ) മൊബൈൽ ഫോണുകൾ നൽകി സഹായിച്ചു.

തൃശൂർ ജില്ലയിലെ അടാട്ട് പഞ്ചായത്ത് നിവാസികളുടെയും പുറനാട്ടുകര ശ്രീരാമകൃഷ്ണ ഗുരുകുല വിദ്യാമന്ദിരത്തിലെ പൂർവ്വ വിദ്യാർത്ഥികളുടെയും പ്രവാസികൂട്ടായ്മയാണ് APNA (അടാട്ട് പഞ്ചായത്ത് NRI’S അസോസിയേഷൻ)

ഇന്നലെ 2021 ജൂൺ 17 വ്യാഴാഴ്ച രാവിലെ 10 മണിക്ക് ശ്രീരാമകൃഷ്ണ ഗുരുകുല വിദ്യാമന്ദിരത്തിലെ ആഡിറ്റോറിയത്തിൽ കോവിഡ് മാനദണ്ഡങ്ങൾ അനുസരിച്ച് നടന്ന ലളിതമായ ചടങ്ങിൽ ആശ്രമം പ്രസിഡന്റും സ്കൂൾ മാനേജരുമായ ശ്രീമത് സ്വാമി സദ്ഭവാനന്ദജിയിൽ നിന്നും വിദ്യാർത്ഥികൾക്ക് വേണ്ടി രക്ഷിതാക്കൾ മൊബൈൽ ഫോണുകൾ ഏറ്റുവാങ്ങി.

തദവസരത്തിൽ ഹെഡ്മാസ്റ്റർ ശ്രീ മനോജ് മാസ്റ്റർ ശ്രീമതി ഗീതടീച്ചർ,അപ്നയുടെ മുഖ്യരക്ഷാധികാരികളായ ശ്രീ. സുഭാഷ് ചന്ദ്രബോസ്, ശ്രീ. കെ കെ വേലപ്പൻ മറ്റ് ഭാരവാഹികളായ ശ്രീ. രാധാകൃഷ്ണൻ, ശ്രീ. ഗോപേഷ് ഗോവിന്ദൻ, ശ്രീ. ബേബി അടാട്ട്, ശ്രീ. സിനീഷ്, എന്നിവർ സന്നിഹിതരായിരുന്നു.

ഇതിന്റെ ഭാഗമായി സഹകരിച്ച എല്ലാവർക്കും അപ്‌നയുടെ പ്രസിഡന്റ് : ശ്രീ. ഉണ്ണികൃഷ്ണൻ പാറമേൽ, ജനറൽ സെക്രട്ടറി : ശ്രീ. കൃഷ്ണദാസ് മേനോൻ, ട്രഷറർ : ജിത്ത് ഗോപിനാഥൻ എന്നിവർ യു എ ഇയിൽ നിന്നും പ്രത്യേകം നന്ദി രേഖപ്പെടുത്തി.