
തൃശ്ശൂര്‍ ജില്ലയില്‍ നിലവില്‍ കോവിഡ്-19 വാക്‌സിന്‍ സ്റ്റോക്ക് അവസാനിച്ചതിനാല്‍ ഇന്ന് (12/06/2021) മുതല്‍ ജില്ലയില്‍ വാക്‌സിന്‍ ലഭ്യമാകുന്നത് വരെ വാക്‌സിനേഷന്‍ നടത്താന്‍ സാധിക്കുകയില്ല. വാക്‌സിനേഷനായി മുന്‍കൂട്ടി ബുക്ക് ചെയ്തവര്‍ ഇത് ഒരു അറിയിപ്പായി കണക്കാക്കണമെന്നും, വാക്‌സിന്‍ വരുന്ന മുറയ്ക്ക് റീ-ഷെഡ്യൂള്‍ ചെയ്ത് വാക്‌സിന്‍ ലഭ്യമാക്കുന്നതാണെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിക്കുന്നു.