ട്രോളിങ് നിരോധനം; കൺട്രോൾ റൂമുകൾ തുറന്നു..

തൃശ്ശൂർ: ട്രോളിങ് നിരോധനത്തിന്റെ ഭാഗമായി ജില്ലയുടെ വിവിധ ഇടങ്ങളിൽ കൺട്രോൾ റൂമുകൾ ആരംഭിച്ചു. ചെറുമീൻപിടിത്തം, രജിസ്ട്രേഷനും ലൈസൻസും ഇല്ലാതെയുള്ള മിൻപിടിത്തം, തീരക്കടലിൽ രണ്ട് യാനങ്ങൾ ചേർന്നുള്ള പെയർ ട്രോളിങ്‌, അശാസ്ത്രീയ മത്സ്യബന്ധന രീതികൾ, എന്നിവയെല്ലാം ശ്രദ്ധയിൽപ്പെട്ടാൽ കർശന നടപടികൾ സ്വീകരിക്കുമെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു. ജില്ലയിൽ ഫിഷറീസ്‌ വകുപ്പ്‌, കളക്ടറേറ്റ്, ചാവക്കാട്-കൊടുങ്ങല്ലൂർ താലൂക്കുകൾ, അഴീക്കോട്-ചാവക്കാട് കോസ്റ്റൽ പോലീസ്, അഴീക്കോട് ഫിഷറീസ്, കോസ്റ്റ്ഗാർഡ് എന്നിവിടങ്ങളിലായാണ് കൺട്രോൾ റൂമുകൾ തുറന്നത്.

കൺട്രോൾ റൂം നമ്പറുകൾ: ഫിഷറീസ്: 0487- 2331132, 2331090,കളക്ടറേറ്റ്- 0487-2362424,അഴീക്കോട് കോസ്റ്റൽ പോലീസ്- 0480-2815100,ചാവക്കാട് താലൂക്ക്-0487-2507350,കൊടുങ്ങല്ലൂർ താലൂക്ക്- 0480- 2802336, അഴീക്കോട് ഫിഷറീസ് കൺട്രോൾ റൂം- 0480-2819698,കോസ്റ്റ് ഗാർഡ്- 1093(ടോൾഫ്രീ).