തൃശൂരിൽ കൗൺസിലർക്ക് ഷോക്കേറ്റ സംഭവം. അ​പ​ക​ട​ക​ര​മാ​യ രീ​തി​യി​ല്‍ ചെ​മ്പു​കമ്പി ഉ​പ​യോ​ഗി​ച്ച്‌ വൈദ്ധ്യുതി മോഷ്ടിച്ച് ഉപയോ​ഗിക്കുന്നത്…

തൃ​ശൂ​ര്‍: കൊ​ക്കാല കു​ള​ത്തി​നു സ​മീ​പം നവയു​ഗം വായനശാലക്ക് പിൻവശത്ത് കൈ​യേ​റ്റം ന​ട​ത്തി താ​മ​സി​ക്കു​ന്നവരാണ് കോ​ര്‍പ​റേ​ഷന്‍റ വൈ​ദ്യു​തി ലൈനിൽ നിന്നും അ​പ​ക​ട​ക​ര​മാ​യ രീ​തി​യി​ല്‍ ചെ​മ്പു​കമ്പി ഉ​പ​യോ​ഗി​ച്ച്‌ വൈദ്ധ്യുതി മോഷ്ടിച്ച് ഉപയോ​ഗിക്കുന്നത്. ഈ ​സ്ഥ​ല​ത്തേ​ക്ക് ക​ട​ക്കു​ന്ന​വ​ര്‍ക്ക് വൈ​ദ്യു​താ​ഘാ​തം ഉ​ണ്ടാ​കു​ന്ന രീ​തി​യിലാണ് ഇത് ക്ര​മീ​ക​രി​ച്ചിരിക്കുന്നത്. ലോ​ക പ​രി​സ്ഥി​തി ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച്‌ പു​ല്ലു​പി​ടി​ച്ചു കി​ട​ന്നി​രു​ന്ന ഈ ​സ്ഥ​ലം ഡി​വി​ഷ​ന്‍ കൗ​ണ്‍സി​ല​ര്‍ വി​നോ​ദ് പൊ​ള്ളാ​ഞ്ചേ​രി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ വൃ​ത്തി​യാ​ക്കു​ന്ന​തി​നി​ട​യി​ലാണ് കൗ​ണ്‍സി​ല​ര്‍ക്ക് ഷോ​ക്കേ​റ്റ​ത്. ഇത് പരിശോധിച്ചപ്പോഴാണ് കൈ​യേ​റ്റവും, വൈദ്ധ്യുതി മോഷണവും ക​ണ്ടെ​ത്തി​യ​ത്. ഷോ​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യ കൗ​ണ്‍സി​ല​റെ മേ​യ​ര്‍ ആ​ശു​പ​ത്രി​യി​ല്‍ സ​ന്ദ​ര്‍ശി​ച്ച്‌ ആ​രോ​ഗ്യ​സ്ഥി​തി വി​ല​യി​രു​ത്തി.