തൃശൂര്‍: കൊക്കാല കുളത്തിനു സമീപം നവയുഗം വായനശാലക്ക് പിൻവശത്ത് കൈയേറ്റം നടത്തി താമസിക്കുന്നവരാണ് കോര്‍പറേഷന്റ വൈദ്യുതി ലൈനിൽ നിന്നും അപകടകരമായ രീതിയില്‍ ചെമ്പുകമ്പി ഉപയോഗിച്ച് വൈദ്ധ്യുതി മോഷ്ടിച്ച് ഉപയോഗിക്കുന്നത്. ഈ സ്ഥലത്തേക്ക് കടക്കുന്നവര്‍ക്ക് വൈദ്യുതാഘാതം ഉണ്ടാകുന്ന രീതിയിലാണ് ഇത് ക്രമീകരിച്ചിരിക്കുന്നത്. ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പുല്ലുപിടിച്ചു കിടന്നിരുന്ന ഈ സ്ഥലം ഡിവിഷന് കൗണ്‍സിലര്‍ വിനോദ് പൊള്ളാഞ്ചേരിയുടെ നേതൃത്വത്തില്‍ വൃത്തിയാക്കുന്നതിനിടയിലാണ് കൗണ്‍സിലര്‍ക്ക് ഷോക്കേറ്റത്. ഇത് പരിശോധിച്ചപ്പോഴാണ് കൈയേറ്റവും, വൈദ്ധ്യുതി മോഷണവും കണ്ടെത്തിയത്. ഷോക്കേറ്റ് ചികിത്സയിലായ കൗണ്‍സിലറെ മേയര്‍ ആശുപത്രിയില്‍ സന്ദര്‍ശിച്ച് ആരോഗ്യസ്ഥിതി വിലയിരുത്തി.