
ഒമാനില്‍ കോവിഡ് വൈറസ് ബാധിതനായി ചികിത്സയിലായിരുന്ന ഒരു മലയാളി കൂടി അന്തരിച്ചു. തൃശൂര്‍ മുള്ളൂര്‍ക്കര സ്വദേശി പുളിക്കല്‍ ഉസ്മാന് ആണ് കഴിഞ്ഞ ദിവസം മരിച്ചത്. നാട്ടില്‍ പോകുന്നതിനായി നടത്തിയ പരിശോധനയിലാണ് ഇദ്ദേഹത്തിന് വൈറസ് ബാധ സ്ഥിരീകരിച്ചത്. രണ്ടാഴ്ചയോളമായി റുസ്താഖ് ഹോസ്പിറ്റല്‍ ചികിത്സയിലായിരുന്ന ഇദ്ദേഹത്തെ പിന്നീട് വെന്റിലേറ്ററിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ: ശഹീറ. മക്കള്‍: ശഹനാസ്, ഉവൈസ്, ബാദുഷ.