അലഞ്ഞു നടന്നിരുന്ന മുന്നൂറോളം വരുന്ന ആളുകളെ കോവിഡ് പരിശോധനക്ക് വിധേയമാക്കി.

ഗുരുവായൂരിൽ സൗജന്യ ഭക്ഷണം നിർത്തലക്കിയതിനെ തുടർന്ന് , മെഡിക്കൽ കോളേജിലെ സൗജന്യ ഭക്ഷണം ലക്ഷ്യമാക്കി അവിടെ തന്നെ അലഞ്ഞു നടന്നിരുന്ന മുന്നൂറോളം വരുന്ന ആളുകളെ കോവിഡ് പരിശോധനക്ക് വിധേയമാക്കി. മെഡിക്കൽ കോളേജ് സി ഐ യുടെ നേതൃത്വത്തിൽ ആണ് പരിശോധന നടക്കുന്നത്.

പരിശോധനയിൽ പോസറ്റിവ് ആയവരെ ക്വാറന്റൈൻ വിഭാഗത്തിലേക്കും, നെഗറ്റീവ് ആയവരെ വടക്കാഞ്ചേരി മോഡൽ ബോയ്സ് സ്കൂൾ ക്യമ്പിലേക്കും ആണ് മാറ്റുന്നത്. അലഞ്ഞു തിരിഞ്ഞു നടക്കുന്നവരെയും, വഴിയരികിൽ അഭയം തേടുന്നവരെയും ക്യാമ്പിലേക്ക് എത്തിച്ച് അവിടെ ഭക്ഷണവും മറ്റും നൽകി പാർപ്പിച്ചപോരുന്ന രീതി തൃശ്ശൂരിൽ മുൻപേ ആരംഭിച്ചിട്ടുണ്ട്.

 

thrissur news