ഗുരുവായൂര്‍ ആനക്കോട്ടയില്‍ 32 പാപ്പാന്‍മാര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു…

uruvayur temple guruvayoor

ഗുരുവായൂര്‍ ആനക്കോട്ടയില്‍ 32 പാപ്പാന്‍മാര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ ക്ഷേത്രത്തിലെ ശീവേലി, വിളക്ക് എഴുന്നള്ളിപ്പ് എന്നിവ പ്രതിസന്ധിയിലായി. നേരത്തെ ആനക്കോട്ടയിലെ ആറ് പാപ്പാന്‍മാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

thrissur news

ഇന്നലെ വൈകീട്ട് ക്ഷേത്രത്തിലെത്തിച്ച ഗോപാലകൃഷ്ണന്‍, കൃഷ്ണ നാരായണന്‍ എന്നീ കൊമ്പന്‍മാരുടെ പാപ്പാന്‍മാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. തുടര്‍ന്ന് ജൂനിയര്‍ കേശവന്‍ എന്ന കൊമ്പനെ എത്തിച്ചാണ് ശീവേലിച്ചടങ്ങുകള്‍ പൂര്‍ത്തിയാക്കിയത്. രണ്ട് പാപ്പാന്‍മാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ ബാക്കിയുള്ളവര്‍ക്കും കൊവിഡ് പരിശോധന നടത്തുകയായിരുന്നു.