ജലാശയങ്ങളിൽ അപകടത്തിൽപെട്ട് ജീവൻ നഷ്ടപ്പെടാതിരിക്കാൻ കുട്ടികളെ നീന്തൽ പരിശീലിപ്പിക്കുന്നു…

കണ്ണമ്പ്ര:  ജലാശയങ്ങളിൽ അപകടത്തിൽപെട്ട് ജീവൻ നഷ്ടപ്പെടാതിരിക്കാൻ കുട്ടികളെ നീന്തൽ പരിശീലിപ്പിക്കുന്നു. വടക്കഞ്ചേരി അഗ്നിരക്ഷാസേനയിലെ ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർ വി.എസ്.സ്മിനേഷ്കുമാറും സുഹൃത്ത് ഷമീറും ചേർന്നാണ് സ്കൂൾ കുട്ടികളെ സൗജന്യമായി നീന്തൽ പഠിപ്പിക്കുന്നത് കുട്ടികൾ നീന്തൽ അറിഞ്ഞിരിക്കേണ്ടതിന്റെ പ്രാധാന്യം രക്ഷിതാക്കളെ മനസ്സിലാക്കി അവരുടെ പൂർണ പിന്തുണയോടെയാണു
പരിശീലനം. നിലവിൽ 15 പെൺകുട്ടികൾക്കും 35 ആൺകുട്ടികൾക്കും തേവാരകടവിൽ പരിശീലനം നൽകുന്നു. മിക്ക കുട്ടികളും ആദ്യമായി ജലാശയത്തിൽ ഇറങ്ങുന്നവരാണ്. ഇവർക്ക് ആദ്യം ലൈഫ് ജാക്കറ്റ് നൽകി ജലാശയത്തി ഇറക്കി പേടി മാറ്റി ആണ് പരിശീ
ലനം ആരംഭിച്ചത്. ആദ്യ ഭയമൊക്കെ മാറിയതോടെ കുട്ടികൾ ഉത്സാഹത്തോടെ കുളത്തിലിറങ്ങിത്തുടങ്ങി. കഴിവുള്ളവരെ നീന്തൽ താരങ്ങളാക്കാനും പദ്ധതിയുള്ളതായി സ്മിനേഷ് പറഞ്ഞു.

thrissur news