
ഗുരുവായൂർ: ക്ഷേത്രനടയിൽ ശനിയാഴ്ച നടന്നത് മുപ്പതിലേറെ കല്യാണങ്ങൾ. ഇന്ന് (ഞായറാഴ്ച) 130 കല്യാണങ്ങളുണ്ട്. 145 കല്യാണങ്ങൾ ബുക്ക് ചെയ്തിരുന്നെങ്കിലും ലോക്ഡൗൺ കാരണം പലതും റദ്ദായതായി ദേവസ്വം അറിയിച്ചു. സെപ്റ്റംബർ 30 വരെ കല്യാണങ്ങൾ ബുക്ക് ചെയ്തിട്ടുണ്ട്. അതേസമയം കോവിഡ് നിയന്ത്രണം കടുപ്പിച്ചപ്പോൾ ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനത്തിന് ഭക്തരുടെ എണ്ണം വളരെ കുറഞ്ഞു.