മുല്ലക്കരയിൽ ലോറിയിടിച്ചു ബൈക്ക് യാത്രക്കാരന്‍ മരിച്ചു. ..

bike accident

 

മണ്ണുത്തി. മുല്ലക്കരയിൽ ലോറിയിടിച്ചു ബൈക്ക് യാത്രക്കാരന്‍ മരിച്ചു. പാലക്കാട് മുടപ്പല്ലൂര്‍ കുന്നുംപറമ്പ് പരേതനായ കുട്ടന്റെ മകന്‍ സുരേഷ് (38) ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകീട്ട് 6.30 നു ഡോണ്‍ബോസ്‌ക്കോ സ്‌കൂളിനു മുന്നിലാണ് അപകടമുണ്ടായത്. ജെ.സി.ബി ഓപ്പറേറ്ററായ സുരേഷ് ജോലി കഴിഞ്ഞ് തൃശൂരിൽ നിന്നും വീട്ടിലേയ്ക്കു പോകുമ്പോഴാണ് അപകടം. മുന്നില്‍ പോയിരുന്ന ബസ് പെട്ടെന്ന് ബ്രൈക്കിട്ട് നിര്‍ത്തിയപ്പോള്‍ ബൈക്ക് ബസില്‍ ഇടിച്ചു മറിഞ്ഞു. ദേശീയപാതയിലേക്കു തെറിച്ചു വീണ സുരേഷിനെ പാലക്കാട് ഭാഗത്തേയ്ക്കു പോയിരുന്ന ടോറസ് ലോറിയിടിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ സുരേഷിനെ ഉടൻ ജില്ലാആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അമ്മ: വേലമ്മ.ഭാര്യ: പ്രീതി.മക്കള്‍:ആയുഷ്,ആരൂഷ്.

thrissur news