
തേക്കിൻകാട് മൈതാനത്ത് സ്ത്രീക്ക് നേരെ നഗ്നതാ പ്രദർശനം നടത്തുകയും ശാരീരികമായി ഉപദ്രവിക്കുകയും ചെയ്ത കേസിൽ യുവാവിനെ ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തു. വിഷുദിനത്തിൽ വൈകീട്ട് മാടക്കത്തറ സ്വദേശിനിയും പ്രതിശ്രുത വരനും കൂടി തേക്കിൻകാട് മൈതാനത്തിന് കിഴക്കുവശം നിന്നിരുന്ന സമയം, പ്രതി നഗ്നതാ പ്രദർശനം നടത്തി. സ്ഥലത്തു നിന്ന് മാറിപ്പോയ ഇവരുടെ പിറകേ എത്തിയ പ്രതി പരാതിക്കാരിയുടെ മുടിയിൽ പിടിച്ചു വലിക്കുകയും കൈയിൽ കയറിപ്പിടിക്കുകയും ചെയ്തു. ഇതിനെ എതിർത്ത പ്രതിശ്രുത വരനെ പട്ടികവടികൊണ്ട് ആക്രമിക്കുകയും കണ്ണ് കടിച്ച് പൊട്ടിക്കുകയും ചെയ്തുവെന്നാണ് പരാതി. കുണ്ടുവാറ എം.ജി നഗറിൽ നടുമുറ്റം വീട്ടിൽ അരുൺ (27) ആണ് അറസ്റ്റിലായത്..