
ഹൃദയാഘാതം മൂലം തൃശൂർ ഇരിഞ്ഞാലക്കുട സ്വദേശി റിയാദിൽ മരിച്ചു. റോഹൻ സുഭാഷ് (33) ആണ് റിയാദിലെ താമസസ്ഥലത്തു മരണമടഞ്ഞത്. 10 വർഷമായി റിയാദിലെ ജസീറ ഗ്രൂപ്പിൽ വാഹനങ്ങളുടെ ഷോറൂമിൽ കൺട്രോളർ ആയി ജോലി ചെയ്യുകയായിരുന്നു. നാല് ദിവസം മുൻപാണ് അൽ ഖർജിലെ ഷോറൂമിൽ നിന്നും റിയാദിലേക്കു ട്രാൻസ്ഫർ ആയത്. മൂന്ന് വർഷം മുമ്പായിരുന്നു വിവാഹം. തൃശൂർ ജില്ലാ സൗഹൃദ വേദിയുടെ നിർവാഹക സമിതി അംഗമായിരുന്നു.