
പരിയാരത്ത് സി.പി.ഐഎം പ്രവർത്തകൻ വെട്ടേറ്റു മരിച്ചു. വെറ്റിലപ്പാറ മുനിപ്പാറകളത്തിങ്കൽ ഡേവിസ് (55)നെ മൂന്നംഗ സംഘം വീട്ടിലെ പറമ്പിൽ വെച്ച് വെട്ടി പരിക്കേൽപ്പിക്കുകയായിരുന്നു. രാവിലെ ഏഴു മണിയോടെയാണ് സംഭവം
ശനിയാഴ്ച രാവിലെ പറമ്പിൽ പശുവിനെ കെട്ടാൻ പോയ ഡേവിസിനെ ഷിജിത്തും മറ്റും രണ്ട് പേരും ചേർന്ന് വെട്ടി പരിക്കേൽപ്പിക്കുകയായിരുന്നു. പരിക്കേറ്റ ഡേവിസിനെ ചാലക്കുടിയിലും പിന്നിട് ആലുവയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിക്കുക ആയിരുന്നു സംഭവത്തിൽ രാഷ്ട്രീയമില്ലെന്നും മുൻ വൈരാഗ്യമാണ് സംഭവത്തിന് പിന്നില്ലെന്ന് സി.ഐ.സാജു കെ.പോൾ പറഞ്ഞു. പ്രതികൾക്കായി പോലീസ് അന്വേഷണം ആരംഭിച്ചു.