അച്ഛനെ മർദ്ദിച്ചത് ചോദിക്കാനെത്തിയ മകനെ തലയ്ക്കടിച്ച കേസിൽ പ്രതിക്ക് തടവും പിഴയും..

ചാവക്കാട്: അച്ഛനെ മർദിച്ചത് ചോദിക്കാനെത്തിയ മകനെ തലയ്ക്കടിച്ച കേസിലെ പ്രതിക്ക് രണ്ടുവർഷം തടവും 25,000 രൂപ പിഴയും ശിക്ഷ വിധിച്ചു. പോർക്കുളം പൂക്കോട്ടിൽ പ്രമോദി(37)നെയാണ് ചാവക്കാട് അസിസ്റ്റന്റ് സെഷൻസ് കോടതി ശിക്ഷിച്ചത്.

thrissur news

സുബിന്റെ അച്ഛൻ സുബ്രഹ്മണ്യനെ പ്രതി മർദ്ദിച്ചത് അന്വേഷിക്കാനായി സുബിൻ പ്രതിയുടെ വീട്ടിലെത്തിയപ്പോഴായിരുന്നു ആക്രമണം. കേസിൽ വേറെ ദൃക്‌സാക്ഷികൾ ഇല്ല. പോർക്കുളം മേപ്പാട് സുബ്രഹ്മണ്യന്റെ മകൻ സുബിൻ(17) നാണ് പരിക്കേറ്റത്. പിഴസംഖ്യ പരിക്കേറ്റ സുബിന് നൽകണമെന്നും വിധിയിലുണ്ട്.