തോക്കുകളും മയക്കുമരുന്ന് ശേഖരവുമായി പോയ മൂന്ന് ബോട്ടുകള്‍ തീര സംരക്ഷണ സേനയുടെ പിടിയിലായി….

thrissur arrested

കൊച്ചി : മിനിക്കോയ് ദ്വീപിന് സമീപത്തേയ്ക്ക് തോക്കുകളും മയക്കുമരുന്ന് ശേഖരവുമായി പോയ മൂന്ന് ബോട്ടുകള്‍ തീര സംരക്ഷണ സേനയുടെ പിടിയിലായി. എട്ട് ദിവസമായി ദ്വീപിന് സമീപം മൂന്ന് ബോട്ടുകള്‍ സംശയാസ്പദമായ സാഹചര്യത്തില്‍ ചുറ്റിത്തിരിയുകയായി രുന്നു. ഇത് ശ്രദ്ധയില്‍ പെട്ടതോടെയാണ് തീരസംരക്ഷണ സേന ആസൂത്രിതമായി ബോട്ടുകളെ വലഞ്ഞത്. തുടര്‍ന്ന് നടത്തിയ പരിശോധനിലാണ് ആയുധങ്ങളും മയക്കുമരുന്നു പിടിച്ചെടുത്തത് സംയുക്ത വ്യോമ നാവിക നീക്കത്തിലൂടെയാണ് ബോട്ടുകള്‍ പിടികൂടിയത്. ബോട്ടുകളില്‍ നിന്ന് അഞ്ച് എ.കെ 47 തോക്കുകള്‍, 1000 തിരകള്‍ , 300 കിലോഗ്രാം ഹെറോയിന്‍ എന്നിവയും പിടികൂടിയിട്ടുണ്ട് .

thrissur district