
തൃശൂർ: നിയമസഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ജില്ലയിൽ എക്സൈസ് കൺട്രോൾ റൂമുകൾ സജ്ജം. ജില്ലാ ഡെപ്യൂട്ടി എക്സൈസ് കമ്മിഷണറുടെയും അസി. എക്സൈസ് കമ്മിഷണറുടെയും നേതൃത്വത്തിൽ ഏപ്രിൽ ഏഴു വരെ കൺട്രോൾ റൂം പ്രവർത്തിക്കും. സ്പിരിറ്റ്, മദ്യം, മയക്കുമരുന്ന് വിദേശമദ്യം തുടങ്ങിയവയുടെ കള്ളക്കടത്ത്, വ്യാജമദ്യ നിർമാണം, വിതരണം എന്നിവ തടയുക എന്നീ ലക്ഷ്യങ്ങളോടെയാണ് എക്സൈസ് വകുപ്പിന്റെ നേതൃത്വത്തിൽ ജില്ലയിൽ പരിശോധന ശക്തമാക്കിയിട്ടുള്ളത്.
അയ്യന്തോളിലുള്ള ഡെപ്യൂട്ടി എക്സൈസ് കമ്മിഷണറുടെ കാര്യാലയത്തിൽ ജില്ലാ കൺട്രോൾ റൂമും താലൂക്ക് തലത്തിൽ എല്ലാ എക്സൈസ് സർക്കിൾ ഓഫീസുകളിലും കൺട്രോൾ റൂമുകളും 24 മണിക്കൂറും പ്രവർത്തിക്കുന്നുണ്ട്.
ജില്ലയിലെ അബ്കാരി കുറ്റകൃത്യങ്ങൾ സംബന്ധിച്ച ഫോൺ മുഖേനയുള്ള വിവരങ്ങളും ഇന്റലിജൻസ് ഉദ്യോഗസ്ഥന്മാർ വഴി ശേഖരിച്ച പരാതികളും പരിശോധിക്കുന്നതിന് താലൂക്ക് തലത്തിൽ സ്ട്രൈക്കിംഗ് ഫോഴ്സിനെ സജ്ജമാക്കിയിട്ടുണ്ട്. അത്തരം കുറ്റകൃത്യങ്ങൾ സംബന്ധിച്ച വിവരം നൽകുന്നവരുടെ പേരുവിവരങ്ങൾ രഹസ്യമായി സൂക്ഷിക്കും. കൂടാതെ
പ്രതിഫലം നൽകും അനധികൃത സ്പിരിറ്റ് സംസ്ഥാനത്തേക്ക് കടത്തുന്നതോ, കൈകാര്യം ചെയ്യുന്നതോ അറിയിക്കുന്നവർക്ക് പ്രതിഫലം നൽകും.
ഡെപ്യൂട്ടി എക്സൈസ് കമ്മിഷണർ പരാതിപ്പെടാം: വ്യാജമദ്യ നിർമാണം, വിതരണം, വിൽപ്പന എന്നിവയുമായി ബന്ധപ്പെട്ട് പൊതു ജനങ്ങൾക്ക് ജില്ലാ കൺട്രോൾ റൂം നമ്പറുകളായ 0487 2361237, 9447178060, 9496002868 എന്നീ നമ്പറുകളിൽ ബന്ധപ്പെട്ട് പരാതികൾ നൽകാം.താലൂക്ക്തല കൺട്രോൾ റൂം നമ്പറുകൾ :1– തൃശൂർ 9400069583,
2– എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് ഓഫീസ്, തൃശൂർ: 9400069582
3— ഇരിങ്ങാലക്കുട 9400069589
4— വടക്കാഞ്ചേരി 9400069585
5— വാടാനപ്പിള്ളി 9400069587
6— കൊടുങ്ങല്ലൂർ 9400069591
7– വെറ്റിലപ്പാറ എക്സൈസ് ചെക്ക് പോസ്റ്റ് : 9400069606