
വടക്കാഞ്ചേരി കുടിവെള്ള ക്ഷാമം രൂക്ഷമായ പ്രദേശങ്ങളിൽ വെള്ളം എത്തിക്കാനാവശ്യമായ നടപടികൾക്ക് നഗരസഭ കൗൺസിൽ യോഗം തീരുമാനിച്ചു. വിവിധ പദ്ധതികളുടെ ഉപയോഗ ശൂന്യമായിരിക്കുന്ന മോട്ടോറുകൾ നഗരസഭ ഏറ്റെടുത്ത് ജലവിതരണം ക്രമപ്പെടുത്തും. 27.50 ലക്ഷം രൂപ ഇതിനായി ചെലവഴിക്കാൻ കൗൺസിൽ നിശ്ചയിച്ചു.