വാഹനാപകടത്തില്‍ യുവാവ് മരിച്ചു..

വാഹനാപകടത്തില്‍ യുവാവ് മരിച്ചു. തലക്കോട്ടുകര അസീസി സ്‌കൂളിന് സമീപം റോഡ് പണി നടക്കുന്ന സ്ഥലത്ത് വാഹനം സ്ലിപ്പ് ചെയ്ത് വീഴുകയായിരുന്നു. ഉടന്‍ തന്നെ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. പുലിയന്നൂര്‍ ആശാരി വീട്ടില്‍ ബാലകൃഷ്ണന്‍ മകന്‍ ബിജീഷ് (35 ) ആണ് മരിച്ചത്. അവിവാഹിതനാണ്. മാതാവ് സുലോചന. സഹോദരങ്ങൾ സുബീഷ്, സുധീഷ്.