ഷൂട്ടിംഗിനിടെ നടന്‍ ഫഹദ് ഫാസിലിന് പരിക്ക്…

കൊച്ചി: ഷൂട്ടിംഗിനിടെ നടന്‍ ഫഹദ് ഫാസിലിന് പരിക്ക്. പാതാളത്തെ സ്റ്റുഡിയോയില്‍ സിനിമാ ചിത്രീകരണം നടക്കുന്നതിനിടെ വീണു പരിക്കേല്‍ക്കുകയായിരുന്നു. ‘മലയന്‍കുഞ്ഞ്’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് പരിക്ക്. മൂക്കിന്റെ പാലത്തിന് പൊട്ടല്‍ ഉണ്ട്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ശസ്ത്രക്രിയക്ക് വിധേയമാക്കി. വീഴ്ചയുടേതായ ചെറിയ വേദനകള്‍ മാത്രമാണ് താരത്തിനുള്ളതെന്നും നിലവില്‍ വിശ്രമത്തിലാണ്
സിനിമയില്‍ വീട് മണ്ണിനടിയിലേക്ക് ഒലിച്ചു പോകുന്ന രംഗം ചിത്രീകരിക്കുന്ന തിനിടെയാണ് താരത്തിന് പരിക്കേറ്റത്. ഷൂട്ടിങ്ങിനായി നിര്‍മിച്ച വീടിന്റെ മുകളില്‍ നിന്നാണ് താരം വീണത്.

thrissur district