
കുന്നംകുളം നിയോജക മണ്ഡലത്തിൽ വിവധ ഇടങ്ങളിലായി അഞ്ച് പുതിയ പദ്ധതികളുടെ ഉദ്ഘാടനം ഇന്ന് നടക്കും. കായിക വകുപ്പ്മന്ത്രി ഇ പി ജയരാജന് , ഭക്ഷ്യ വകുപ്പ് മന്ത്രി പി തിലോത്തമന്, തദ്ദേശ സ്വയം ഭരണ വകുപ്പു മന്ത്രി എ. സി മൊയ്തീൻ എന്നിവർ വിവധ പദ്ധതികളുടെ ഉദ്ഘാടനം നടത്തും.
ഉദ്ഘാടനം. 1. തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീൻ . കടവല്ലൂർ ഗ്രാമപഞ്ചായത്തിന്റെ പുതിയ കെട്ടിടത്തിന്റെ നിർമാണ ഉദ്ഘാടനവും ശിലാഫലകം അനാച്ഛാദനവും പഞ്ചായത്ത് ഗ്രൗണ്ട് നിർമാണ ഉദ്ഘാടനവും രാവിലെ 11 ന് കടവല്ലൂർ ഗ്രാമ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീൻ ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത് പ്രസിഡണ്ട് പി ഐ രാജേന്ദ്രൻ അധ്യക്ഷത വഹിക്കും. യോഗത്തിൽ. മുൻ എംഎൽഎ. ബാബു എം പാലിശ്ശേരി, ഗാനരചയിതാവ് ബി കെ ഹരി നാരായണൻ എന്നിവർ മുഖ്യാതിഥികളാവും. തദ്ദേശ സ്വയം ഭരണ വകുപ്പു മന്ത്രി എ സി മൊയ്തീൻ്റെ ആസ്തി വികസന ഫണ്ടിൽ നിന്ന് 95 ലക്ഷം രൂപ ചെലവഴിച്ചാണ് പഞ്ചായത്തി ന് പുതിയ കെട്ടിടം നിർമിക്കുന്നത്. 31 ലക്ഷം രൂപ ചെലവഴിച്ചാണ് ഗ്രൗണ്ട് നിർമാണം നടത്തുന്നത്.
ഉദ്ഘാടനം. 2. കുന്നംകുളം താലൂക്ക് സപ്ലൈ ഓഫീസ്. ഭക്ഷ്യ പൊതുവിതരണ വകുപ്പിന്റെ കുന്നംകുളം താലൂക്ക് സപ്ലൈ ഓഫീസ് നഗരസഭ ഓഫീസ് അങ്കണത്തില്‍ പൊതുവിതരണ ഭക്ഷ്യ വകുപ്പ് മന്ത്രി പി തിലോത്തമന് വൈകീട്ട് 2.30 ന് ഉദ്ഘാടനം ചെയ്യും. തദ്ദേശ വകുപ്പ് മന്ത്രി എ. സി മൊയ്തീന് അധ്യക്ഷത വഹിക്കും. കുന്നംകുളം നഗരസഭയോട് ചേര്‍ന്നുള്ള പഴയ ഹോമിയോ ഡിസ്പെന്‍സി കെട്ടിടത്തിലാണ് സപ്ലൈ ഓഫീസ് പ്രവര്‍ത്തിക്കുക. ഭക്ഷ്യ പൊതുവിതരണ വകുപ്പ് സെക്രട്ടറി പി വേണുഗോപാല്‍ റിപ്പോര്‍ട്ട് അവതരിപ്പിക്കും.
ഉദ്ഘാടനം . 3 . കുന്നംകുളം ഹെർബർട്ട് റോഡ്. കുന്നംകുളം നഗരസഭ ഇ.കെ. നായനാർ ബസ് ടെർമിനൽ കം ഷോപ്പിങ് കോംപ്ലക്സിലേക്കുള്ള പ്രധാന പ്രവേശന വഴിയായ പുതിയ ഹെർബർട്ട് റോഡിൻ്റെ ഉദ്ഘാടനം . വൈകീട്ട് 3 ന് തദ്ദേശ സ്വയം ഭരണ വകുപ്പു മന്ത്രി എ സി മൊയ്തീൻ ഉദ്ഘാടനം ചെയ്യും. നഗരസഭ ചെയർ പേഴ്സൺ സീതാ രവീന്ദ്രൻ അധ്യക്ഷത വഹിക്കും. വൈസ് ചെയർ പേഴ്സൺ സൗമ്യ അനിലൻ, സ്ഥിരം സമിതി അധ്യക്ഷന്മാർ, കൗൺസിലർമാർ തുടങ്ങിയവർ പങ്കെടുക്കും.
ഉദ്ഘാടനം . 4.കുന്നംകുളം സിന്തറ്റിക് ട്രാക്ക് ഉദ്ഘാടനം . കേന്ദ്ര കായിക മന്ത്രാലയത്തിന്റെ ഖേലോ ഇന്ത്യ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ ജില്ലയിലെ ആദ്യ സിന്തറ്റിക് ട്രാക്കിന്റെ നിര്‍മാണോദ്ഘാടനം കുന്നംകുളം സീനിയര്‍ ഗ്രൗണ്ടില്‍ നടക്കും. വൈകീട്ട് 3.30ന് കായിക വകുപ്പ് മന്ത്രി ഇ പി ജയരാജന് ഉദ്ഘാടനം ചെയ്യും. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീന് അധ്യക്ഷത വഹിക്കും. രമ്യ ഹരിദാസ് എം പി, നഗരസഭ ചെയര്‍പേഴ്സണ്‍ സീതാ രവീന്ദ്രന് തുടങ്ങിയവര്‍ മുഖ്യാതിഥികളാവും.
കുന്നംകുളം ഗവ. ഹയര്‍ സെക്കന്ററി സ്കൂള്‍ ഗ്രൗണ്ടില്‍ നിര്‍മാണം പൂര്‍ത്തിയായ ഫുട്ബോള്‍ മൈതാനത്തിന് ചുറ്റുമാണ് 7 കോടി രൂപ ചെലവില്‍ 400 മീറ്റര്‍ നീളത്തില്‍ ട്രാക്ക് നിര്‍മിക്കുക. 8 ലൈന്‍ ട്രാക്കിന് പുറമേ ജംപിങ് പിറ്റ്, സുരക്ഷാവേലി, പവലിയന്, ഡ്രസിങ് റൂമുകള്‍ ടോയ്ലറ്റ് സൗകര്യം എന്നിവയും ഒരുക്കും. സംസ്ഥാന കായിക വകുപ്പിനാണ് നിര്‍മ്മാണ ചുമതല.
ഉദ്ഘാടനം ; 5. വേലൂര്‍ ഗവ. ആര് എസ് ആര് വി സ്കൂളിലെ നവീകരിച്ച ഗ്രൗണ്ട് . 95 വര്‍ഷത്തെ പൈതൃകമുള്ള വേലൂര്‍ ഗവ. രാജാ സര് രാമവര്‍മ ഹയര്‍ സെക്കന്ററി സ്കൂളിലെ നവീകരിച്ച ഗ്രൗണ്ടിന്റെ ഉദ്ഘാടനം 4 മണിക്ക് കായിക വകുപ്പ് മന്ത്രി ഇ പി ജയരാജന് നിര്‍വഹിക്കും. തദ്ദേശ സ്വയം ഭരണ വകുപ്പു മന്ത്രി എ സി മൊയ്തീന് അധ്യക്ഷത വഹിക്കും.
മന്ത്രി എസി മൊയ്തീന് മുന്‍കയ്യെടുത്ത് കായിക വകുപ്പ് അനുവദിച്ച ഒരു കോടി രൂപ കൊണ്ടാണ് സ്കൂളില്‍ മികവുറ്റ കളിസ്ഥലം തയ്യാറാക്കിയിരിക്കുന്നത്. ആധുനിക രീതിയിലുള്ള ബാസ്ക്കറ്റ്ബോള്‍, ബാഡ്മിന്റണ്‍ കോര്‍ട്ട്, മള്‍ട്ടി ലെവല്‍ സിന്തറ്റിക്ക് കോര്‍ട്ട് എന്നിവ മാത്രം 40 ലക്ഷത്തോളം രൂപ ചെലവഴിച്ച് നിര്‍മിച്ചു. ഗ്രൗണ്ടിന്റെ പ്രയോജനം സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ ക്കും നാട്ടിലെ കായിക താരങ്ങള്‍ക്കും ലഭ്യമാകും.