
തൃശൂർ നഗരത്തിൽ ജനങ്ങളുടെ ജീവനും, സ്വത്തിനും കൂടുതൽ സംരക്ഷണം നൽകുന്നതിന്റെ ഭാഗമായി തൃശൂർ കോർപ്പറേഷനും കേരള പോലീസും, സംയുക്തമായി തൃശൂർ കോർപ്പറേഷന്റെ പ്രധാനപ്പെട്ട സ്ഥലങ്ങളിൽ 5 കോടി രൂപ
ചെലവു ചെയ്ത് 253 സി.സി.ടി.വി. ക്യാമറകൾ സ്ഥാപിക്കുന്ന സ്മാർട്ട് & സേഫ് സിറ്റി പ്രോഗ്രാം മുഖ്യമന്ത്രി ശ്രീ പിണറായി വിജയന് ഓണ്‍ലൈന്‍ വഴി ഉദ്ഘാടനം ചെയ്തു. കോർപ്പറേഷൻ പരിധിയിൽ നടക്കുന്ന അപകടങ്ങൾ, അക്രമങ്ങൾ, സ്ത്രീകൾക്കും, കുട്ടികൾക്കും നേരെയുള്ള അതിക്രമങ്ങൾ തുടങ്ങിയ അക്രമസംഭവങ്ങളില്‍ തത്സമയം പ്രതിരോധ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനും, കുറ്റവാളികളെ കണ്ടെത്തുന്നതിനുംസ്മാർട്ട് & സേഫ് സിറ്റി പ്രോഗ്രാം വഴി സാധിക്കും.
അതോടൊപ്പം ജംഗ്ഷനുകളിലായി Automatic Number Plate Recognition ക്യാമറകൾ സ്ഥാപിക്കുകയും വാഹനങ്ങളുടെ നമ്പർ പ്ലേറ്റുകൾ തിരിച്ചറിഞ്ഞ് അവ സൂക്ഷ്മമായി നിരീക്ഷിക്കുന്നതിനുള്ള 24X7 മോണിറ്ററിംഗ് സംവിധാനവും കൺട്രോൾ റൂമിൽ ഒരു ക്കിയിട്ടുണ്ട്.
ITI Limited Palakkad എന്ന കമ്പനി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയ ഈ പദ്ധതിയിൽ ജംഗ്ഷനുകളിലായി 190 IP ക്യാമറകൾ സ്ഥാപിക്കുന്നതും, ഏറ്റവും നൂതന സാങ്കേതിക വിദ്യയായ GPON ടെക്നോളജി ഉപയോഗിച്ചാണ് നടപ്പിലാക്കുന്നത്.
അതോടൊപ്പം കോർപ്പറേഷന്റെ വാഹനങ്ങളായ കുടിവെള്ള ലോറികളും ശുചീകരണ വണ്ടികളും പോകുന്ന വഴികളും സമയവും സൂക്ഷ്മമായി നിരീക്ഷിക്കുവാൻ അവയ്ക്ക് Radio Frequency Identification tag-കളും ഉൾപ്പെടുത്തിയിട്ടുണ്ട്. അതിനുള്ള Readers നിരത്തുകളിൽ സ്ഥാപിച്ചിട്ടുള്ളതാണ്.
ഗതാഗതകുരുക്കുകൾ ഉള്ള അവസരങ്ങളിലും, പൂരം പോലെയുള്ള വിശേഷ അവസരങ്ങളിലും, ജനക്കൂട്ടത്ത നിയന്ത്രിക്കുന്നതിനും പോലീസിന്സഹായകരമാകുന്ന രീതിയിലുള്ള അനൗൺസ്മെന്റ് സിസ്റ്റം ഈ പ്രൊജക്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
തൃശ്ശൂർ നഗരത്തിൽ പൊതുജനങ്ങളുടെ സംരക്ഷണം ഉറപ്പു വരുത്തുന്നതിനും, കുറ്റകൃത്യങ്ങൾ കുറയ്ക്കുന്നതിനും, തെളിവുകൾ ശേഖരിക്കുന്നതിനും, ട്രാഫിക് സംവിധാനം ശരിയായ രീതിയിൽ ഏർപ്പെടുത്തുന്നതിനും ഈ പദ്ധതി വളരെയധികം സഹായകരമാണ്.
സംസ്ഥാനത്ത് പുതിയതായി രൂപീകരിച്ച 25 സബ് ഡിവിഷനുകളുടേയും 13 കെട്ടിടസമുച്ചയങ്ങളുടേയും ഉദ്ഘാടനം ബഹുമാനപെട്ട മുഖ്യമന്ത്രി നിര്‍വ്വഹിച്ചു. ഇതില്‍ തൃശ്ശൂര്‍ സിറ്റിയിലെ ഒല്ലൂര്‍ സബ്ഡിവിഷനും ഉള്‍പെടുന്നു.
ഡിസ്ട്രിക്ട് പോലീസ് കമാന്റ് & കൺട്രോൾ റൂമിന്റെ ഉദ്ഘാടനവും ബഹുമാനപെട്ട മുഖ്യമന്ത്രി നിര്‍വഹിച്ചു. സി.സി.ടി.വി. ക്യാമറകളുടെ സ്വിച്ച്ഓൺ കർമ്മം മേയര്‍ ശ്രീ എം. കെ വര്‍ഗ്ഗീസ് നിർവ്വഹിച്ചു. ഡി.ജി.പി & സ്റ്റേറ്റ് പോലീസ് ചീഫ് കേരള ശ്രീ. ലോകനാഥ് ബെഹറ ഐ. പി. എസ്. എന്നിവർ ഓണ്‍ലൈനിലൂടെ വിശിഷ്ടസാന്നിദ്ധ്യം വഹിച്ച ചടങ്ങിൽ തൃശൂർ റേയ്ഞ്ച് ഡി.ഐ.ജി. ശ്രീ.എ.അക്ബർ ഐ.പി.എസ്., കമ്മീഷണർ ഓഫ് പോലീസ് ശ്രീ.ആദിത്യ ആർ. ഐ.പി.എസ്. തുടങ്ങിയവർ മുഖ്യാതിഥികളായിരുന്നു. സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർമാന്മാർ ഉൾപ്പെടെയുള്ള വിശിഷ്ട വ്യക്തിത്വങ്ങൾ കോവിഡ് 19 പ്രോട്ടോകോൾ പാലിച്ചുകൊണ്ട് പങ്കെടുത്തു.