പീച്ചി ഡാമിൽ നിന്ന്‌ വെള്ളം വിട്ട് തുടങ്ങി…

പീച്ചി ഡാമിൽ നിന്ന്‌ റിവർസ്ലൂയിസിലൂടെ കാർഷിക ആവശ്യങ്ങൾക്കായി പുഴയിലേക്ക് വെള്ളം വിട്ട് തുടങ്ങി. 200 കോടി ലിറ്റർ വെള്ളമാണ് നൽകുക. ഒരു ദിവസം സ്ലൂയിസിലൂടെ തുറന്നുവിടാവുന്ന പരമാവധി വെള്ളത്തിന്റെ അളവ് 50 കോടി ലിറ്ററാണ്. പ്രതിദിനം ശരാശരി 40 മുതൽ 50 കോടി ലിറ്റർ വരെ വെള്ളം പുഴയിലൂടെ വെള്ളം വിടുന്നത് മണലിപ്പുഴ കടന്നുപോകുന്ന പാണഞ്ചേരി, പുത്തൂർ, നടത്തറ, തൃക്കൂർ, വല്ലച്ചിറ, നെന്മണിക്കര പഞ്ചായത്തുകളിൽ കാർഷിക ആവശ്യത്തിനും പുഴയെ മാത്രം ആശ്രയിച്ച് പ്രവർത്തിക്കുന്ന ലിഫ്റ്റ് ഇറിഗേഷൻ പദ്ധതികൾക്കും വെള്ളം ലഭ്യമാക്കുന്നതിനാണ്.

thrissur district

പലയിടങ്ങളിലും മുൻ വർഷങ്ങളിൽ ഇല്ലാത്ത വിധം പുഴ വറ്റിക്കഴിഞ്ഞു. ഓടഞ്ചിറ റെഗുലേറ്റർ, പുത്തൂർ, കൈനൂർ, പുലക്കാട്ടുകര ചിറ എന്നിവിടങ്ങളിലെ ഷട്ടർ പൂർണമായും അടച്ചതിനു ശേഷവും ജലനിരപ്പ് ഒട്ടും ഉയരാത്ത സാഹചര്യത്തിലാണ് വിവിധ പഞ്ചായത്തുകളിലെ പ്രസിഡന്റുമാരും ജില്ലാ ഭരണകൂടവും പീച്ചിയിൽനിന്ന്‌ വെള്ളം ആവശ്യപ്പെട്ടത്. ഇപ്രകാരം രൂക്ഷമായ ജലക്ഷാമം ഉള്ള എല്ലാ വർഷവും വെള്ളം കൊടുക്കാറുണ്ട്. കഴിഞ്ഞ വർഷം ഫെബ്രുവരി 21 മുതൽ 25 വരെ ഇപ്രകാരം വെള്ളം നൽകിയിരുന്നു.