ബൈക്ക് നിയന്ത്രണം വിട്ട് ഇടിച്ച് ബൈക്ക് യാത്രക്കാരനും കാൽനട യാത്രക്കാരനും മരിച്ചു…

bike accident

തൃശ്ശൂർ : അരിമ്പൂർ കുന്നത്തങ്ങാടിയി ലുണ്ടായ അപകടത്തിൽ ബൈക്ക് നിയന്ത്രണം വിട്ട് ഇടിച്ച് ബൈക്ക് യാത്രക്കാരനും കാൽനട യാത്രക്കാരനും മരിച്ചു. പുലർച്ചെ 4:30 യോടെ കുന്നത്തങ്ങാടി സെന്ററിലാണ് അപകടം. തൃശൂർ മീൻ മാർക്കറ്റിലെ ജോലിക്കാരനാണ് ബദറുദ്ദീൻ. ഇയാൾ ജോലിക്കു പോകുന്നതിനിടെ സഞ്ചരിച്ച ബൈക്ക് നിയന്ത്രണം വിട്ട് കാൽനട യാത്രക്കാരനെ ഇടിച്ചു വീഴ്ത്തുകയായി രുന്നു. കാൽനട യാത്രക്കാരനായ കുന്നത്തങ്ങാടി സ്വദേശി ചാലിശ്ശേരി പോൾ മകൻ ഫ്രാൻസിസ്(ജോയ് -48), ബൈക്ക് യാത്രക്കാരൻ തളിക്കുളം പുതിയ വീട്ടിൽ കമാലുദ്ദീന്റെ മകൻ ബദറുദ്ദീൻ(53) എന്നിവരാണ് മരിച്ചത്. ഫ്രാൻസീസിനെ മദർ ആശുപത്രിയി ലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബദറുദ്ദീൻ ദയ ആശുപത്രിയിൽ വെച്ചാണ് മരിച്ചത്.

thrissur news