സംസ്ഥാനത്ത് തീവ്രമഴയ്ക്ക് സാധ്യത.

rain-yellow-alert_thrissur

കേരളത്തിൽ തീവ്രമഴ തുടരാൻ സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്. ഞായറാഴ്ച കോട്ടയം, ഇടുക്കി, കോഴിക്കോട് ജില്ലകളിൽ ഓറഞ്ച് മുന്നറിയിപ്പു നൽകി. തിങ്കളാഴ്ച പത്തനംതിട്ടയിലും എറണാകുളത്തും ഓറഞ്ച് മുന്നറിയിപ്പാണ്.

ഞായറാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, മലപ്പുറം, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ മഞ്ഞ മുന്നറിയിപ്പാണ്. മണിമല നദിയിൽ കല്ലൂപ്പാറ, വള്ളംകുളം, പുല്ലാക്കയർ ഭാഗങ്ങളിലും അച്ചൻകോവിൽ നദിയിൽ കല്ലേലി, കോന്നി എന്നിവിടങ്ങളിലും പ്രളയമുന്നറിയിപ്പ് നൽകി.