ഇന്ത്യയിൽ ആദ്യഘട്ട കൊവിഡ് വാക്‌സിന്‍ നല്‍കാനുള്ള മൂന്ന് കോടി ആളുകളുടെ മുന്‍ഗണനാ പട്ടിക തയ്യാറാക്കി കേന്ദ്ര ആരോഗ്യ മന്ത്രാലയം…

ഇന്ത്യയിൽ ആദ്യഘട്ട കൊവിഡ് വാക്‌സിന്‍ നല്‍കാനുള്ള മൂന്ന് കോടി ആളുകളുടെ മുന്‍ഗണനാ പട്ടിക തയ്യാറാക്കി കേന്ദ്ര ആരോഗ്യ മന്ത്രാലയം.

ആദ്യഘട്ടം വാക്‌സിന്‍ നല്‍കാനുള്ള മൂന്ന് കോടി ആളുകളുടെ പട്ടികയാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം തയ്യാറാക്കിയത്. ഇതില്‍ 70-80 ലക്ഷം ഡോക്ടര്‍മാരും രണ്ട് കോടിയോളം വരുന്ന ആരോഗ്യ പ്രവര്‍ത്തകരുമുണ്ട്.

വാക്‌സിന്‍ ലഭിച്ചയുടന്‍ ആര്‍ക്കൊക്കെ ആദ്യം നല്‍കണമെന്ന് സംബന്ധിച്ചുള്ള മുന്‍ഗണനാ പട്ടിക തയ്യാറാക്കുന്നുണ്ട്. ആരോഗ്യ പ്രവര്‍ത്തകര്‍, കേന്ദ്ര സംസ്ഥാന പോലീസ് സേന, ഹോം ഗാര്‍ഡ്, സായുധ സേന, മുന്‍സിപ്പല്‍ തൊഴിലാളികള്‍, ആശ വര്‍ക്കര്‍മാര്‍, ശുചീകരണ തൊഴിലാളികള്‍, അധ്യാപകര്‍, ഡ്രൈവര്‍മാര്‍ എന്നിവരാണ് മുന്‍ഗണനാ പട്ടികയില്‍ ഉള്ളത്. വിദഗ്ദ കമ്മിറ്റിയാണ് പട്ടിക തയ്യാറാക്കുന്നത്.

അടുത്ത വര്‍ഷം ജനുവരി-ജുലൈയില്‍ ലഭ്യാമാകുന്ന വാക്‌സിന്‍ ഏതൊക്കെ ആളുകള്‍ക്ക് വേഗത്തില്‍ ലഭ്യമാക്കണമെന്ന് സംബന്ധിച്ച് വിദഗ്ദ കമ്മിറ്റി കരട് തയ്യാറാക്കുന്നുണ്ട്.’ കഴിഞ്ഞ ദിവസം മാധ്യമങ്ങളെ കാണുമ്പോള്‍ കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷന്‍ പറഞ്ഞിരുന്നു. നിലവിലെ പരീക്ഷണങ്ങള്‍ വിജയിക്കുകയാ ണെങ്കില്‍ മുന്‍ഗണനാ പട്ടികയുമായി തങ്ങള്‍ മുന്നോട്ടു പോകുമെന്നും അദ്ദേഹം വ്യക്തമാക്കി.

വാക്‌സിനുകള്‍ സൂക്ഷിക്കുന്നതിനായി നിലവില്‍ ഇന്ത്യയില്‍ 28000 കോള്‍ഡ് സ്റ്റോറേജുകളുണ്ട്. കൂടുതല്‍ സംഭരണ ശാലകള്‍ ഒരുക്കാനുള്ള ശ്രമം നടക്കുകയാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.