
തൃപ്രയാർ: വള്ളുവനാട് ക്യാപിറ്റൽസ് ലിമിറ്റഡ് എന്ന സ്ഥാപനത്തിലെ സേഫിൽ നിന്നും 96.09 ലക്ഷം വില വരുന്ന 1055. 46 ഗ്രം തൂക്കം വരുന്ന പണയം വെച്ച സ്വർണ്ണ ഉരുപ്പിടികൾ മോഷ്ടിച്ച സ്ഥാപനത്തിന്റെറെ മാനേജർ അറസ്റ്റിൽ. കിഴുപ്പിള്ളിക്കര സ്വദേശി കല്ലിങ്ങൽ വീട്ടിൽ ദീപു (34)നെയാണ് തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി കൃഷ്‌ണകുമാറിന്റെ നേതൃത്വത്തിൽ പോലീസ് അറസ്റ്റ് ചെയ്തത്.