ലഹരി ഉപയോഗം തടഞ്ഞതിന്റെ പേരിൽ മാതാവിനെ കത്തി കൊണ്ട് കഴു ത്തറുത്ത മകൻ അറസ്റ്റിൽ

കൊടുങ്ങല്ലൂർ: ലഹരി ഉപയോഗം തടഞ്ഞതിന്റെ പേരിൽ മാതാവിനെ കത്തി കൊണ്ട് കഴു ത്തറുത്ത മകൻ അറസ്റ്റിൽ. അഴിക്കോട് മരപ്പാലം സ്വദേശി അഴിവേലിക്കകത്ത് മുഹമ്മദ് (26) നെയാണ് കൊടുങ്ങല്ലൂർ പോലീസ് അറസ്റ്റ് ചെയ്തത്. മരപ്പാലം മരപ്പാലം എന്ന സ്ഥലത്ത് അലുമിനിയം ഫാബ്രിക്കേഷൻ ജോലി ചെയ്ത‌ിരുന്ന മുഹമ്മദ് സ്ഥിരമായി ലഹരി ഉപയോഗിക്കുന്നത് മാതാപിതാക്കൾ ചോദ്യം ചെയ്‌തിരുന്നു.

ഇതിന്റെ വിരോധത്താൽ ഉമ്മ സീനത്തിനെ അഴീക്കോട് മരപ്പാലത്തുളള വീട്ടിൽ വെച്ച് രാത്രി 8.30 കൈവശം കരുതിയിരുന്ന കത്തി കൊണ്ട് കഴുത്ത് അറുത്ത് ആഴത്തിൽ മുറി വേൽപ്പിച്ച് കൊലപ്പെടുത്തുവാൻ ശ്രമിക്കുകയായിരുന്നു പരിക്ക് പറ്റിയ സീനത്തിന്റെ നിലവിളി കേട്ട് എത്തിയ അയൽ വാസി കബീറിനെ കത്തി കാട്ടി ഭീഷണിപ്പെടുകയും ചെയ്‌തു. തുടർന്ന് സ്ഥലത്ത് എത്തിയ കൊടുങ്ങല്ലൂർ പോലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. പരിക്കേറ്റ മാതാവ് ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്