ശക്തൻ സ്റ്റാന്റിൽ നിന്നും പോകുന്ന ബസുകളുടെ സമരം തുടങ്ങി.

Thrissur_vartha_district_news_malayalam_private_bus

ശക്തൻ സ്റ്റാന്റിൽ നിന്നും പോകുന്ന ബസുകളുടെ സമരം തുടങ്ങി. ശക്തൻ സ്റ്റാൻ്റിൻ്റെ ശോചനീയവസ്ഥയിലും സ്റ്റാന്റിന് മുൻപിലെ പുതിയ ഗതാഗത പരീഷ്‌കരണത്തിലും പ്രതിഷേധിച്ചാണ് പണിമുടക്ക് നടത്തുന്നത്.CITU, BMS, INTUC,AITUC എന്നീ തൊഴിലാളി സംഘടനകളാണ് ബസ് സമരം ആഹ്വാനം ചെയ്തത്. പീച്ചി, പാലക്കാട്, ഇരിഞ്ഞാലക്കുട, കുന്നംകുളം എന്നീ ഭാഗങ്ങളിലേക്കുള്ള ആളുകളെ ബസ് സമരം ബാധിക്കും. ഇന്ന് വൈകിട്ട് ബസ് സമരസമിതിയുമായി ജില്ലാ കളക്‌ടർ ചർച്ച നടത്തിയേക്കും