15നും 18നും ഇടയിൽ പ്രായമുള്ള കുട്ടികൾക്കുള്ള വാക്സിനേഷൻ 9 മണി മുതൽ…

15നും 18നും ഇടയിൽ പ്രായമുള്ള കുട്ടികൾക്കുള്ള വാക്സിനേഷന് ഇന്ന് തുടക്കം. ഭാരത് ബയോടെക്കിന്റെ കൊവാക്സിൻ 2ഡോസ് 28 ദിവസത്തെ ഇടവേളയിലാണ് കുട്ടികൾക്ക് നൽകുക. ജില്ലാ – താലൂക്ക് ആശുപത്രികളിൽ ബുധനാഴ്ച ഒഴികെ എല്ലാ ദിവസവും വാക്സിനേഷൻ സൗകര്യം. രാവിലെ 9 മുതൽ വൈകിട്ട് 5 വരെയാണ് കുത്തിവെയ്പ് സൗകര്യം.

കോവിഡ് ബാധിച്ചവർ മൂന്നുമാസം കഴിഞ്ഞ് വാക്സിൻ എടുത്താൽ മതിയെന്ന് ആരോഗ്യവകുപ്പ്. കുട്ടികൾ ഭക്ഷണം കഴിച്ചശേഷം വാക്സിൻ സ്വീകരിക്കണമെന്ന് നിർദ്ദേശം. വാക്സിനേഷൻ കേന്ദ്രത്തിൽ ആധാർ കാർഡോ സ്കൂൾ തിരിച്ചറിയൽ കാർഡോ ഹാജരാക്കണം. രജിസ്ട്രേഷന് ഉപയോഗിച്ച മൊബൈൽ നമ്പറുള്ള ഫോൺ കയ്യിൽ കരുതണം. വാക്സിനേഷനായി ഓൺലൈനിൽ ഇതുവരെ രജിസ്റ്റർ ചെയ്തത് 6.79 ലക്ഷം കുട്ടികൾ.