കോണ്‍ഗ്രസിന്റെ വഴി തടയല്‍ സമരത്തിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയ നടന്‍ ജോജു ജോര്‍ജിന്റെ വാഹനം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അടിച്ചു തകര്‍ത്തിരുന്നു..

കോണ്‍ഗ്രസിന്റെ വഴി തടയല്‍ സമരത്തിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയ നടന്‍ ജോജു ജോര്‍ജിന്റെ വാഹനം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അടിച്ചു തകര്‍ത്തിരുന്നു. വഴി തടയല്‍ സമരം മൂലം വൈറ്റില – ഇടപ്പള്ളി ബൈപാസില്‍ വന്‍ ഗതാഗതക്കുരുക്കുണ്ടായതിനെ തുടര്‍ന്നാണ് ആ വഴിയിലെ യാത്രക്കാരനായിരുന്ന ജോജു ജോര്‍ജ് പ്രതിഷേധവുമായി റോഡിലിറങ്ങിയത്.

ഗതാഗതം തടസപ്പെടുത്തിയുള്ള സമരത്തിനെതിരെയായിരുന്നു ജോജുവിന്റെ പ്രതിഷേധം. വാഹനത്തില്‍ നിന്നിറങ്ങിയ ജോജു സമരക്കാരുടെ അടുത്തെത്തി തന്റെ പ്രതിഷേധം അറിയിക്കുകയായിരുന്നു. ഇത് വാക്കേറ്റത്തിനും ഇടയാക്കി

ഇതിന് ശേഷം പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് അദ്ദഹം.
എന്റെ വണ്ടിയുടെ അപ്പുറത്ത് ഉണ്ടായിരുന്നത് കീമോയ്ക്ക് കൊണ്ടുപോകുന്ന കൊച്ചുകുട്ടിയായിരുന്നു. കേരളത്തില്‍ ഹൈക്കോടതി വിധി പ്രകാരം റോഡ് പൂര്‍ണമായും ഉപരോധിക്കാന്‍ പാടില്ല എന്നാണ് അങ്ങനെ ഒരു നിയമം നില്‍ക്കുന്ന നാടാണ്. കോണ്‍ഗ്രസ് പാര്‍ട്ടിയോടോ, കേരളത്തില്‍ മൊത്തമുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകരോ അല്ല ഞാന്‍ പറഞ്ഞത്. ഇത് പോക്രിത്തരമാണെന്നാണ് പറഞ്ഞത്,” ജോജു പറഞ്ഞു.

മൂന്ന് നാല് മെയ്ന്‍ നേതാക്കള്‍ തന്റെ അപ്പനേയും അമ്മയേയും പച്ചത്തെറി വിളിച്ചെന്നും അദ്ദേഹം പറഞ്ഞു.
അവര്‍ക്ക് വേണമെങ്കില്‍ തന്നെ തെറിവിളിക്കുകയോ ഇടിക്കുകയോ ചെയ്യാമെന്നും എന്തിനാണ് തന്റെ അപ്പനേയും അമ്മയേയും തെറിവിളിക്കുന്നതെന്നും ജോജു ചോദിച്ചു. താന്‍ മദ്യപിച്ചിട്ടില്ലെന്നും സ്ത്രീകളെ മോശമായി ഒന്നും പറഞ്ഞിട്ടില്ലെന്നും ജോജു മാധ്യമങ്ങളോട് പറഞ്ഞു. തന്റെ വണ്ടി തല്ലിപ്പൊളിച്ചെന്നും അവര് ചെയ്തത് ശരിയല്ലെന്ന കാര്യത്തില്‍ ഉറച്ചു നില്‍ക്കുന്നു. താന്‍ സഹികെട്ടതുകൊണ്ടാണ് പോയിപ്പറഞ്ഞത്. സിനിമാ നടനായതുകൊണ്ട് പറയാന്‍ പാടില്ലാ എന്നുണ്ടോയെന്നും ജോജു ചോദിച്ചു.